Sunday, May 17, 2009

എന്തുകൊണ്ടു് തോറ്റു ?

ശരിയുത്തരം കുറവു് വോട്ടുകള്‍ ലഭിച്ചതുകൊണ്ടു് എന്നാണു്.
അതിന്റെ കാരണം ചികഞ്ഞിട്ടു് പ്രത്യേകിച്ചു് കാര്യമൊന്നുമില്ല. "വാരി"യവരെ പുറത്താക്കിയിട്ടും കാര്യമില്ല. എങ്കിലും അറിഞ്ഞിരിക്കുന്നതു് നല്ലതാണു്.
ഒന്നാമത്തെ കാരണം മൂന്നാം ബദലിനെപ്പറ്റിയുള്ള പേടിയാണു്. ജയലളിതയും മായാവതിയും നായിഡുവും മന്‍മോഹനെപ്പോലെയാവില്ല.കാരാട്ടിനെ വട്ടം കറക്കും. ഒരു വീരനെ അടക്കിനിര്‍ത്താന്‍ പറ്റാഞ്ഞവര്‍ക്കു് മുന്നേ പറഞ്ഞവരെ അടക്കിനിര്‍ത്താന്‍ പറ്റുമെന്നു് ജനങ്ങള്‍ക്കു് തോന്നിക്കാണില്ല.
രണ്ടാമത്തെ കാരണം കഴിഞ്ഞതവണ ഭാജപയ്ക്കു് പറ്റിയതു് തന്നെയാണു്. അമിതാവേശം.
മൂന്നു് വലതുപക്ഷമാദ്ധ്യമങ്ങളുടെ ഇടപെടലുകളാണു്.മുഖ്യമന്ത്രിയെ അവര്‍ വളരെ ഭംഗിയായി ഉപയോഗിച്ചു എന്നതാണു് നേരു്. നേരെ തിരിച്ചാണു് എന്നു് പലര്‍ക്കും തോന്നിയതാണു് തെറ്റു്.ധാരാളം "ഇടതുപക്ഷ"ക്കാരെയും അവര്‍ ചാനലുകളില്‍ അഭിപ്രായം പറയാന്‍ സംഘടിപ്പിച്ചു. തന്റെ പാര്‍ട്ടിക്കാരൊക്കെ കൊള്ളരുതാത്തവന്മാരാണെന്നു് തോന്നത്തക്ക രീതിയിലുള്ള പ്രസ്താവനകള്‍ മുഖ്യമന്ത്രിയില്‍ നിന്നു് തന്നെ അവര്‍ ഒപ്പിച്ചെടുത്തു.
നാലാമത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ കാരണം സീപ്പീയെം നേതാക്കളുടെ ബോഡി ലാംഗ്വജാണു്. എന്തെങ്കിലും ആരോപണം വന്നാല്‍ (അടിസ്ഥാനമില്ലാത്തതാകട്ടെ ഉള്ളതാകട്ടെ) രാഷ്ട്രീയമായി "നേരിടും" എന്ന ഭീഷണിയാണു്. രാഗേഷൊക്കെ തോല്‍ക്കാന്‍ പ്രധാനകാരണം അദ്ദേഹത്തിന്റെ "വിപ്ലവവീര്യമാണു്".
അഞ്ചാമതു് ഘടകകക്ഷികള്‍ തമ്മിലുള്ള അവിശ്വാസമാണു്. ജയിക്കുന്നതല്ല, മത്സരിക്കുന്നതാണു് പ്രധാനമെന്നു് വിശ്വസിക്കുന്ന പാര്‍ട്ടിയൊക്കെ കൂട്ടിനുള്ളപ്പോള്‍ പ്രത്യേകിച്ചും.
ആറാമതും ഏറ്റവും പ്രധാനപ്പെട്ട കാര്യം സത്യസന്ധതയില്ലായ്മയാണു്. വിഭാഗീയത മറ നീക്കി മുന്നില്‍ തന്നെ നില്‍ക്കുമ്പോള്‍ കണ്ണടച്ചിരുട്ടാക്കിയിട്ടു് ഞാനൊന്നും കാണുന്നില്ല എന്നു് പറയുന്ന കാപട്യം അവസാനിപ്പിച്ചാല്‍ നന്നു്.
ഇനിയുമുണ്ടു് കാരണങ്ങള്‍ . അതൊക്കെ തന്നത്താനങ്ങു് നിരൂപിച്ചാല്‍ മതി. അല്‍ല്ലേ....

13 കമന്റുകള്‍:

  1. കൊടുകൈ..അല്ല പിന്നെ..!

    ReplyDelete
  2. :) ഇവിടെയൊക്കെയുണ്ടല്ലേ? :)
    ജനങ്ങൾക്ക് കാപട്യം കണ്ടാൽ മനസ്സിലാവാൻ ഭയങ്കര എളുപ്പല്ലേ, അതിപ്പോ ഏത് പാർട്ടിയായാലും അങ്ങിനെയൊക്കെത്തന്നെ.

    ReplyDelete
  3. എവടപ്പോവാന്‍ ഇഞ്ച്യേ.
    തോല്‍ക്കണതു്വരെ ജയിക്കുംന്നു് തന്നെ പറയണതോണ്ടെന്താ?

    തോറ്റൂന്നു് കരുതി ഓടിപ്പോകാന്‍ പറ്റുമോ?

    മീന്‍വൈല്‍ യെന്നാറൈ ശശിയ്ക്കെതിരെ ഒരു കേസ് കൊടുത്തു് ഒരു സീറ്റെങ്കിലും ചുളുവില്‍ അടിച്ചെടുക്കാന്‍ പറ്റുമോ എന്നു് നോക്കട്ടെ.

    ReplyDelete
  4. മൂന്നു് വലതുപക്ഷമാദ്ധ്യമങ്ങളുടെ ഇടപെടലുകളാണു്.മുഖ്യമന്ത്രിയെ അവര്‍ വളരെ ഭംഗിയായി ഉപയോഗിച്ചു എന്നതാണു് നേരു്. നേരെ തിരിച്ചാണു് എന്നു് പലര്‍ക്കും തോന്നിയതാണു് തെറ്റു്.ധാരാളം "ഇടതുപക്ഷ"ക്കാരെയും അവര്‍ ചാനലുകളില്‍ അഭിപ്രായം പറയാന്‍ സംഘടിപ്പിച്ചു.- ഇന്ത്യാവിഷനെ ചീത്തപറഞ്ഞുകൊണ്ട് ഇടതുപക്ഷവും മാധ്യമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ സീനിയര്‍ പത്രപ്രവര്‍ത്തകനായ എന്‍ മാധവന്‍ കുട്ടിയും ഏതാണ്ടിതേ അഭിപ്രായം പുറപ്പെടുവിക്കുന്നതു കണ്ടു. ‘ഇടതുപക്ഷം’ എന്ന നൊസ്റ്റാള്‍ജിയയെ സാമാന്യധാരണയ്ക്കപ്പുറം നിറ്ത്തി ഒന്ന് പരിശോധിക്കേണ്ടതല്ലേ ഇങ്ങനെയുള്ള ചില അവസരങ്ങളിലെങ്കിലും? അറിഞ്ഞോ അറിയാതെയോ നമ്മുടെ വാക്കുകളില്‍, ഇടതുപക്ഷത്തെ സഹായിച്ചുകൊണ്ടിരിക്കുകയാണ് മാധ്യമങ്ങളുടെ മുഖ്യധര്‍മ്മം, അതവര്‍ ശരിയായി ചെയ്യുന്നില്ലെന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെയുള്ള ഗൂഢാലോചനയില്‍ പങ്കു ചേരുകയും ചെയ്യുന്നു എന്ന ധ്വനിയാണുള്ളത്. ജനാധിപത്യവ്യവസ്ഥയില്‍ ഈ വാദത്തിന് എത്രമാത്രം നിലനില്‍പ്പുണ്ടെന്ന് ആലോചിക്കേണ്ടതുണ്ട്. അറിഞ്ഞോ അറിയാതെയോ,നാം ഊന്നുന്നത് വിദൂരമായ ഒരു (വിമര്‍ശനാതീതമായ, സ്വയം സമ്പൂര്‍ണ്ണമായ, വര്‍ഗരഹിതമായ ഘടനയുടെ) സമഗ്രാധിപത്യത്തിലാണെന്നത് അത്ര ലഘുവായി കണക്കിലെടുക്കേണ്ട കാര്യമാണോ? ഒരറ്റത്ത് ബഹുജനജിഹ്വകളെക്കുറിച്ച് വാചാലമാവുക മറ്റേയറ്റത്ത് വിമര്‍ശനങ്ങളില്‍ അങ്ങേയറ്റം അസഹിഷ്ണുവാകുക.. അധികാരത്തിന്റെ പ്രകടമായൊരു രാഷ്ട്രീയ തന്ത്രം മാത്രമല്ലേ ഇത്? അതിനപ്പുറം, ജനങ്ങളെ മാധ്യമങ്ങള്‍ മണ്ടരാക്കി എന്ന വാദം പുകമറയാണ്..കക്ഷി രാഷ്ട്രീയം കാലങ്ങളായി പലതരത്തില്‍ എടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്നതുമാണ്..

    ReplyDelete
  5. നിഷ്പക്ഷരെന്നവകാശപ്പെടുകയും കൃത്യമായ ചായ്‌വ്(വര്‍ഗ താല്പര്യം?) കാണിക്കുകയും ചെയ്യുന്ന മാധ്യമ നിലപാടല്ലേ എതിര്‍ക്കപ്പെടുന്നത്?

    ReplyDelete
  6. ജനശക്തി, മാധ്യമ മുതലാളിയുടെ താല്‍പര്യമാണല്ലോ മാധ്യമത്തിലൂടെ പുറത്തുവരുന്നത്. അതിനെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ചാനലും പത്രവും സ്വന്തമായുള്ള പാര്‍ട്ടി അതേ മാധ്യമ സംസ്കാരത്തെ തള്ളിപ്പറയുന്നു എന്നതില്‍ വൈരുധ്യമുണ്ട്. 'ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യ'ത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിനോടു ചേന്ന മാധ്യമ മാധ്യമ സംസ്കാരത്തെ മാത്രംതള്ളിപ്പറയുന്നതിലെ വൈരുധ്യം. മൂലധന താല്‍പര്യം- ലാഭം- മാത്രം ലക്‌ഷ്യം വെച്ച ഒന്നായി പാര്‍ട്ടി ചാനലും മാറുമ്പോള്‍ കുറഞ്ഞത് ഇന്ത്യാവിഷനെയെങ്കിലും കണ്ട് പഠിക്കണം. അവര്‍ കൊമേഴ്സ്യല്‍ ബ്രേക്ക് പോലും ഒഴിവാക്കിയാണ് മാധ്യമധര്‍മ്മം നിര്‍വഹിച്ചത്.

    വെള്ളെഴുത്ത്, ഈ മാധവന്‍ കുട്ടി സഖാവ്‌ പിണറായിയുടെ PTP ആയിരുന്നല്ലോ എപ്പോഴും.

    ReplyDelete
  7. BJP did not have a concrete agenda. That is the reason, congress again came into power. We can wait and see, Indian economy will be going with the winds.

    If BJP had projected Modi the prime Minister, the could have won.

    Actually, India needed a strong leader like Narendra Modi, very long back.

    Have you seen in any other country, asking vote by demanding the disintegrity of the country? This is what is Indian, democracy, or the politicians view of our country.

    India, badly need a leader who can take stringent actions against the people who even dream about the disintegrity of the nation.

    Jai Hind

    Kumar

    ReplyDelete
  8. വടകരയും കോഴിക്കോ‍ടും കണ്ണൂരും പോയതിനു പിന്നിൽ കാപട്യം മാത്രമല്ല, ശുദ്ധ വിവരക്കേടും - ആരുടെതായാലും‌‌- പങ്കു വഹിച്ചിട്ടുണ്ട് റാൽമിനോവ്!വടകരയും കോഴിക്കോടും ജനതാദൾ തിരിഞ്ഞു കടിച്ചപ്പോൾ കണ്ണൂരിൽ ചതിച്ചത് മുസ്ലിം വോട്ടുകളാണ്. മ‌അദനി റിവേഴ്സ് എഫക്ട്!

    ReplyDelete
  9. അതെന്തേ റാല്‍മി ലാവ്ലിന്‍ തോല്‍‌വിക്ക് ഒരു വിഷയമല്ലാതായത്?

    ReplyDelete
  10. ലാവലിന്‍ ആയിരുന്നില്ല ഇഷ്യു. ലാവലിനല്ല അതുപോലെ ആയിരം കേസ് വന്നാലും "നേരിട്ടുകളയും" എന്നതായിരുന്നു ഇഷ്യു.
    മഅദനിയെ കൂടെ കൂട്ടിയതു് ഒരിക്കലും പ്രശ്നമാകില്ലായിരുന്നു. പക്ഷെ പീഡീപ്പി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു.
    പിന്നെ "അടവുനയമൊക്കെ" കൂടെക്കൂടെ എടുക്കാനുള്ളതല്ല. അപ്പോള്‍ അതു് നയമായി മാറും.
    പറഞ്ഞുപറഞ്ഞു കുറെ ആയിപ്പോയി കാരണങ്ങള്‍ . ഇനി ങ്ങളു് തന്ന റിസര്‍ച്ച് ചെയ്തോളീ.

    ReplyDelete
  11. മഅദനി ഗുണത്തെക്കാള്‍ ദോഷം ചെയ്തു...

    ReplyDelete
  12. സിമീ, ഇസ്രയേല്‍ തോക്കിടപാട് (600 കോടി..!) എന്തുകൊണ്ട് കോണ്‍ഗ്രസ്സിനെതിരെ ആയതേയില്ല ഈ തെരെഞ്ഞെടുപ്പില്‍?

    ReplyDelete
  13. India needs a PM who can care for all people equally. Not someone like Narendra Modi, who care only about his people.

    ReplyDelete

പ്രതികരണപ്പെട്ടി ചുവടെ