God Save America
ദൈവമേ അമേരിക്കയെ കാത്തോളണേ!
കാര്യം അമേരിക്ക എന്നെ കുറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടു് എന്നതു് ശരിയാണു്. പക്ഷെ അമേരിക്ക ഒരു പ്രതീക്ഷയാണു്. ഒബാമയെപ്പോലെ ഒരു പ്രതീക്ഷ.
അമേരിക്ക എന്റെ നാട്ടില്‍ ധാരാളം കുഴപ്പങ്ങളുണ്ടാക്കി.
അമേരിക്ക എന്നെ വിമാനത്താവളത്തില്‍ വെച്ചു് അപമാനിച്ചു.
അമേരിക്ക ധാരാളം നിരപരാധികളെ കൊന്നൊടുക്കി.
എങ്കിലും
അമേരിക്ക എനിക്കു് ജോലി തന്നു. എന്റെ കുടുംബം പോറ്റി.
അമേരിക്ക എന്റെ നാട്ടിനു് ധാരാളം വികസനം നല്‍കി.
അമേരിക്ക മാത്രമല്ല ഞാനും എന്റെ നാടും എന്റെ നാട്ടില്‍ കുഴപ്പമുണ്ടാക്കാറുണ്ടു്. എന്റെ നാട്ടിലെ വിമാനത്താവളങ്ങളിലും അപമാനിതരാകാത്തവര്‍ ചുരുക്കം. നിരപരാധികളെ കൊന്നൊടുക്കുന്നതില്‍ ഉന്മത്തരാകുന്നവര്‍ എന്റെ നാട്ടുകാരില്‍ ധാരാളം.
എന്റെ നാടു് എനിക്കു് കുടുംബം പോറ്റാനുള്ള ജോലി നല്‍കിയില്ല. പകരം പണിയന്വേഷിക്കുന്ന പണി നല്‍കി. വല്ലവരും വരുത്തുന്ന വികസനത്തില്‍ കണ്ണുനട്ടു് കഴിയുകയാണു് എന്റെ നാട്ടുകാര്‍ . അതു് അവനവന്റെയൊഴിച്ചു് ആരുടെയും ചുമതലയാണു്.
അമേരിക്ക തകരുന്നു എന്നു് കേള്‍ക്കുമ്പോള്‍ തകരേണ്ടതു് നമ്മുടെ ചങ്കാണു്. ഒന്നു് ചീഞ്ഞാണു് മറ്റേതിനു് വളമാകുന്നതു് എന്നാരോ വെറുതെ പറഞ്ഞതാണു്. കൂടയിലുള്ള ഒരു ചീഞ്ഞ ആപ്പിള്‍ എല്ലാ ആപ്പിളും കേടു് വരുത്തും എന്നതാണു് ശരി.
മഹാമേരു നിലംപൊത്തിയാല്‍ കേടു് ആര്‍ക്കൊക്കെയെന്നു് പ്രവചിക്കാനാകില്ല.
ഒന്നും തകരുന്നതു് ഒരിക്കലും നല്ലതല്ല. ഒരു താഴ്ച എന്നാല്‍ നല്ലതുമാണു്. തെറ്റുകള്‍ തിരുത്താന്‍ അവസരം.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.




റാല്‍മിനോവേ - കുറച്ച് അമേരിക്കന്‍ ബാങ്കുകള്‍ തകര്‍ന്നപ്പോഴേക്കും ഉണ്ടായ പുകിലു കണ്ടില്ലേ. അമേരിക്ക എന്ന മഹാമേരു തകരാതിരിക്കുക എന്നത് ലോകത്തിന്റെ തന്നെ ആവശ്യമാണ്. അമേരിക്കല്‍ സാമ്രാജ്യത്വത്തെ തള്ളിപ്പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല അമേരിക്കയുടെ പതനം.
ReplyDeleteഅമേരിക്ക ഘടോല്‍ക്കജനെപ്പോലെയാണ്. വീണാല്‍ തനിക്കു താഴെനില്‍ക്കുന്നവരെയെല്ലാം കൂടെ കൊണ്ടുപോകും.
അമേരിക്കയുടെ തകര്‍ച്ചയില്‍ പിന്നെ ആഹ്ലാദിക്കുക ബിന്‍ ലാദനും, താലിബാന്‍ കാരും അവരുടെ ആദര്‍ശങ്ങള്‍ കണ്ണടച്ചു വിഴുങ്ങുന്നവരുമായിരിക്കും. അവര്‍ക്ക് വേണ്ടത് അടിമത്തത്തിന്റെ ഇരുണ്ട യുഗമാണ്. പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടുകയും, സിനിമകളും, റേഡിയോകളും, ചരിത്രത്തിന്റെ അവശിഷ്ടങ്ങളടക്കം നശിപ്പിക്കുകയുമാണല്ലോ. അത്തരമൊരു ലോകം ഒരിക്കലും വരാതിരിക്കാന്‍ വേണ്ടി അമേരിക്ക തകരാതിരിക്കണം.
ആരും ആരുടെ ആശയങ്ങളും കണ്ണടച്ചു് വിഴുങ്ങരുതു്. നമുക്കു് ചിന്തിക്കുക എന്നൊരു കഴിവൊക്കെയുണ്ടു്.
ReplyDeleteപിന്നെ ബിന്‍ലാദനൊക്കെ ജീവനോടെ ഉണ്ടോ ആവോ?
ആരേയും ഭയന്നു് ജീവിക്കേണ്ട കാര്യവും നമുക്കില്ല. വന്ന പാടു് ചന്തം!
seri thanne.
ReplyDeleteമോഹന്‍ പുത്തന്‍ ചിറ
ReplyDeleteഎന്തൊരു നല്ല വര്‍ഗ്ഗീയതയുള്ള മനസ്സ് :)
താലിബാനെയും ബിന്‍ലാദനെയും വളര്‍ത്തിയവര്‍ അമേരിക്ക തന്നെയാണ്. ഇസ്രായേല്‍ കഴിഞ്ഞാല്‍ അമേരിക്ക ലോകത്തില്‍ എറ്റവും കൂടുതല്‍ സഹായം നല്‍കൂന രാജ്യം പാകിസ്ഥാനാണ്.(ആയുധമായാലും പണമായാലു) വിതച്ചത് കൊയ്തല്ലേ മതിയാവൂ. ഇറാഖിലെയും ലോകത്തിലെയും എണ്ണമറ്റ മനുഷ്യ ജന്മങ്ങളെ വിവേചന രഹിതമായി കൊന്നൊടുക്കിയില്ലേ ഈ മാഹാമേരു. ബിന്‍ലാദന്‍ മാര്‍ കൊന്നതിന്റെ എത്രയോ ഇരട്ടീ. ഹിരോഷിമയിലും നാഗസാകിയിലും ബോംബിട്ടതടക്കം ലോകത്തിത്രയധികം ക്രൂരത ചെയ്ത ഒരു രാജ്യം വേറെ ഉണ്ടാവില്ല. ഹിറ്റ്ലറും സ്റ്റാലിനും മുസ്സോളിനിക്ക് മൊന്നും ഇക്കാര്യത്തില്‍ ഇത്ര ക്രഡിറ്റ് അവകാശപെടാനാവുമോ എന്ന കാര്യം സംശയമാണ്.
ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചേ മതിയാവൂ. ഇത് ലോക ചരിത്രത്തില്‍ ഇന്ന് വരെയുണ്ടായിട്ടുള്ള ഒരു നടപടി ക്രമത്തിന്റെ ഭാഗമാണ്. ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്ന ഒരുപാട് വന്‍ശക്തികള്‍ നമുക്ക് മുമ്പ് കഴിഞ്ഞ് പോയിട്ടുണ്ട്.
ഞാനിത് പറഞ്ഞത് കൊണ്ട് എന്നെ ബിന്‍ലാദനും താലിബാനുമാക്കി സീലടിക്കരുത് കെട്ടോ :)
അമേരിക്ക ഒരു രാജ്യമല്ലേ. അമേരിക്ക അന്നതു് ചെയ്തില്ലേ എന്നു് പറയുന്നതില്‍ എന്താണു് പ്രസക്തി ? നിന്റെ പൂര്‍വ്വീകര്‍ കുളം കലക്കിക്കാണണം,അതുകൊണ്ടു് നിന്നെ ശിക്ഷിക്കും എന്നതു് മുട്ടായുക്തിയാണു്.
ReplyDeleteതാലിബാനും ബിന്‍ലാദനുമൊക്കെയാണു് അമേരിക്ക വീണാല്‍ ഇല്ലാതാകാന്‍ പോകുന്നതു് ! അവര്‍ക്കു് പിന്നെ ആളുകളെ എങ്ങനെ റിക്രൂട്ട് ചെയ്യാന്‍ പറ്റും ? ഒരു വില്ലനൊക്കെ വേണ്ടേ നായകനു് ഷൈന്‍ ചെയ്യാന്‍ ?
എന്റെ പോയന്റ് ഇത്രേയുള്ളൂ. ആരും നശിക്കരുതു്.സര്‍ക്കാരുകള്‍ ചെയ്യുന്ന കൊള്ളരുതായ്കകള്‍ക്കു് ജനങ്ങള്‍ ശിക്ഷിക്കപ്പെടരുതല്ലോ.
അതിനാല്‍ എത്രയും വേഗം ദൈവമേ, അമേരിക്കയ്ക്കു് നല്ലൊരു വഴി കാട്ടിക്കൊടുക്കു് !
താലിബാന്റെയും ലാദേട്ടന്റെയും ശിഷ്യന്മാര്‍ക്കും ! മ്മട മോഡിക്കാക്കും കൂട്ടര്‍ക്കും കൂടെ !
യെസ് ഹി കാന്‍ !