Friday, March 13, 2009

സംവൃതോകാരമില്ലാത്ത കാലം

സംവൃതോകാരം എന്നതു് വകയ്ക്കു് കൊള്ളാത്ത ഒരു സാധനമാണെന്നും അതിനു് പുരാവസ്തുവിന്റെ സ്ഥാനമേയുള്ളൂവെന്നാണു് പലരും പറഞ്ഞുനടക്കുന്നതു്.

അവന് എന്നെഴുതിയാപ്പോരേ അവനു് എന്നു് തന്നെയെഴുതണോ എന്നാണു് ചോദ്യം. അതാണു് പഠിക്കാനും പഠിപ്പിക്കാനും എളുപ്പമെന്നാണു് ഇക്കൂട്ടരുടെ വാദം.

എന്നാല്‍ അതല്ല ശരി എന്നു് സമര്‍ത്ഥിക്കാനല്ല, അഭിപ്രായപ്പെടാനാണു് ഇവിടെ ഞാന്‍ ശ്രമിക്കുന്നതു്.

ഉച്ചാരണം പരമാവധി കൃത്യമായി മനസ്സിലാക്കാന്‍ സംവൃതോകാരമുപയോഗിച്ചു് ശീലിച്ചാല്‍ നമുക്കു് കഴിയും.

ഉദാഹരണത്തിനു് ഒരിംഗ്ലിഷ് അദ്ധ്യാപകന്‍ കുട്ടിയെപ്പറ്റി പരാതി പറയുന്നതു് നോക്കൂ.
പുതിയ രീതിക്കാരുടെ രീതി ആദ്യം :
"ഉച്ചാരണം ശ്രദ്ധിക്കൂ കുട്ടീ, വാട്ട് എന്നല്ല, വാട്ട് എന്ന് പറയൂ"
"അതുപോലെ ഗിവ് എന്നല്ല , ഗിവ് എന്ന് പറയണം"

പഴമക്കാരുടെ രീതി :

"ഉച്ചാരണം ശ്രദ്ധിക്കൂ കുട്ടീ, വാട്ടു് എന്നല്ല, വാട്ട് എന്നു് പറയൂ"
"അതുപോലെ ഗിവു് എന്നല്ല , ഗിവ് എന്നു് പറയണം"

ഏതാണു് പഠിക്കാനും പഠിപ്പിക്കാനും എളുപ്പം ?

7 കമന്റുകള്‍:

  1. english words malayalathilezhuthumbol athinte ucharanam thirichariyuka ennathano samvrithokaram kondulla upayogam ??

    ivide comment boxil copy paste option disable cheythirikkukayano..

    ReplyDelete
  2. ഇംഗ്ലിഷ് വാക്കുകള്‍ ഒരു ഉദാഹരണമായി എഴുതിയതാണു്. ഉച്ചാരണം തിരിച്ചറിയാന്‍ സംവൃതോകാരത്തിന്റെ സാദ്ധ്യതയെപ്പറ്റിയാണു് കുറിപ്പു്.
    കായ് എന്നാണു് ശരി. കായു് എന്നല്ല. മെയ് മറ്റൊരുദാഹരണം.
    ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞതു് പോലെ മലയാളിക്കു് ക്യാറ്റ് (CAT) എന്നെഴുതേണ്ടിവന്നതു് സംവൃതോകാരചിഹ്നമുപേക്ഷിച്ചതു് കൊണ്ടാണെന്നാണു് എനിക്കു് തോന്നുന്നതു്.

    ReplyDelete
  3. Re. CAT:

    മലയാളത്തിൽ æ (dad ഇലെ a, father ഇലതല്ല) എന്ന ശബ്ദമില്ലാത്തതുകൊണ്ടല്ലേ?

    ReplyDelete
  4. കണ്‍ഫ്യൂഷന്‍ ആയല്ലോ..ന്നാലും ചിന്തിച്ചു..

    ReplyDelete
  5. എന്നാലും ആരും ഡ്യാഡ് എന്നെഴുതിക്കാണുന്നില്ല. മാറ്റ് (mat) പലരും മേറ്റ് എന്നെഴുതിക്കണ്ടിട്ടുണ്ടു്. മാറ്റു് എന്ന മലയാളം വാക്കുള്ളതു്കൊണ്ടു് തിരിച്ചറിയാന്‍ കണ്ടുപിടിച്ച ഉഡായിപ്പു് . അപ്പോള്‍ മേറ്റ് (mate) ചിലരെഴുതുമ്പോള്‍ മെയ്റ്റ് ആയും മാറും. ക്ലാസ്​മേറ്റ്സ് എന്നെഴുതുന്നവര്‍ തന്നെയാകാം ചിലപ്പോള്‍ ഇവര്‍ .
    ഞാന്‍ പറഞ്ഞതു് സംവൃതോകാരചിഹ്നത്തിനു് ഇപ്പോള്‍ മുമ്പില്ലാത്ത ധാരാളം ഉപയോഗങ്ങളുണ്ടു്. അതുപയോഗിച്ചു് ശീലിക്കുന്നതല്ലേ അപ്പോള്‍ ഉത്തമം ?

    ReplyDelete
  6. ഇംഗ്ലീഷ് ഉച്ചാരണം മലയാളത്തിലെഴുതാന്‍ വേണ്ടി സം‌വൃതോകാരം ഉപയോഗിക്കണം എന്ന ലോജിക്കിനോട് യോജിക്കലില്ല. ഭാഷ സിമ്പ്ലിസിറ്റിയിലേക്കല്ലേ പോകൂ?

    ആത്മഗതം: "z" എങ്ങനെ മലയാളത്തിലെഴുതും?

    ReplyDelete
  7. അങ്ങനെ ചോദിക്കരുതു്. ള എങ്ങനെ ഇംഗ്ലിഷിലെഴുതുമെന്നൊക്കെ ചോദിക്കുന്നതു് പോലെ.

    നമുക്കു് സംവൃതോകാരം എന്നൊരു ചിഹ്നം (എഴുത്തുരീതി) നിലവിലുണ്ടു്. അതു് പരമാവധി പ്രയോജനപ്പെടുത്തിക്കൂടേ എന്നാണു് ചോദ്യം. അതുപയോഗിക്കുന്നതു് കൊണ്ടു് എന്തു് ബുദ്ധിമുട്ടാണു് ഉണ്ടാകുക.

    ഉച്ചാരണം നന്നാകാന്‍ ഉപകരിക്കുമെങ്കില്‍ ആയിക്കോട്ടെന്നേ.

    ഇനി എന്തു കുന്തമാണെങ്കിലും എന്നെ "കൊന്നാലും " ഞാന്‍ സംവൃതോകാരത്തിനു് ചന്ദ്രക്കല മാത്രമേ ഉപയോഗിക്കൂ എന്ന വാശിയാണെങ്കില്‍ എനിക്കെന്താ. ഞാനെന്റെ അഭിപ്രായം പറഞ്ഞതല്ലേ.

    മലയാളം മലയാളത്തിലെഴുതണമെന്നു് പറഞ്ഞതിനു് പണ്ടു് കുറെ പഴി കേട്ടതാണു്. ഇതിനും കേള്‍ക്കാം.

    ReplyDelete

പ്രതികരണപ്പെട്ടി ചുവടെ