കേരളത്തില്‍ എത്ര പാര്‍ട്ടികള്‍ വേണം ?
ശരിക്കും കേരളത്തില്‍ ആറു് പാര്‍ട്ടികളുടെ ആവശ്യം മാത്രമേയുള്ളൂ. ആറു് ഇനിയും വേണമെങ്കില്‍ വെട്ടാം.
1.മാര്‍ക്സിസ്റ്റ് പാര്‍ട്ടി അഥവാ സീപ്പീയൈയെം
2.കോണ്‍ഗ്രസ് അഥവാ അയ്യെന്‍സിയൈ
3.മുസ്ലിം ലീഗ് അഥവാ ഐയുഎമ്മെല്‍
4.ഭാജപ അഥവാ ബീജേപ്പി
5.കേരളാ കോണ്‍ഗ്രസ് അഥവാ കേസി
6.വിരുദ്ധര്‍ അഥവാ വിമതര്‍ അഥവാ അരാഷ്ട്രീയര്‍ അഥവാ ചാനല്‍ ബുജീസ് അഥവാ നണ്‍ ഓഫ് ദീസ്
ഇത്രയും പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ മാത്രം ഉള്ളൂവെങ്കില്‍ പോലും 99% മലയാളികള്‍ക്കും തങ്ങള്‍ക്കു് "കുത്താന്‍ " പറ്റിയ ഒരു പാര്‍ട്ടി കാണും.
ബാക്കി ആളുകള്‍ക്കു് വേണ്ടി എന്തോരം പാര്‍ട്ടികളാ ?




3-ന്റെയും 5-ന്റെയും ആവശ്യമുണ്ടോ? 2-ഉം നാലും ഒന്ന് തന്നെയല്ലേ?
ReplyDeleteസിപീഐ യെ പോലുള്ള ചാണക പാര്‍ട്ടികളെ സിപീഎം പീഡിപ്പിക്കുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ സന്തോഷം തോന്നും. ആശയപരമായി ഒരേ ഭാഗത്താണെന്ന് ഇവര്‍ പറയും പക്ഷെ രണ്ടായി നില്‍ക്കുകയും ചെയ്യും. ഇതെന്ത് ഗുട്ടന്‍സാണ് എന്ന് മനസ്സിലാവുന്നില്ല. കേരളത്തില്‍ ഉണ്ടായിരുന്ന നിരവധി പാര്‍ട്ടികള്‍ ഇന്നില്ല എല്ലാം പലതിനും എല്ലും വളവുമായി. അതാണ് രാഷ്ട്രീയ ക്യഷി.
ReplyDeleteദേശീയപാര്‍ട്ടി രജിസ്ട്രേഷന്‍ ഇലക്ഷന്‍ പ്രോസസിലൂടെ നഷ്ടപ്പെടുന്ന സകല പണ്ടാരപ്പാര്‍ട്ടികളെയും ലോക്‍സഭാ ഇലക്ഷനില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം. ഏതെങ്കിലും ദേശീയ കക്ഷിക്ക് പിന്തുണപ്രഖ്യാപിക്കാനോ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെനിര്‍ത്തി ആശതീര്‍ക്കാനോ നിര്‍ബന്ധിക്കണം. സംസ്ഥാന ഇലക്ഷുകനില്‍ മത്സരിച്ച് ദേശീയപാര്‍ട്ടി അംഗീകാരത്തിനുള്ള നോം അനുസരിച്ചുള്ള വോട്ടിംഗ് പെര്‍സെന്റേജ് നേടിക്കഴിഞ്ഞേ സ്വന്ത്ം പേരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ അനുവദിക്കാവൂ
ReplyDelete