Friday, March 13, 2009

കുട്ടി ചത്തോട്ടെ, ന്നാലും ...

കുട്ടി ചത്തോട്ടെ, ന്നാലും മര്വോള്‍ടെ കരച്ചില്‍ കാണാലോ എന്ന മട്ടിലാണു് സീപ്പീയൈ എന്നാണു് വെളിയത്തിന്റെ വെളിപാടു് കണ്ടപ്പോ തോന്നിയതു്. തോന്നിയതല്ല, അദ്ദ്യം തെളിച്ചു് തന്നെ പറഞ്ഞൂലോ, ഞങ്ങട മൂന്നു് പോവും, അവരട എല്ലാം പോവും.
അങ്ങനെ തന്നെ വേണം സഖാവേ.
പോട്ടെ സഖാവേ, ആരായാലും കാങ്ഗ്രസിനു് കൈ പൊക്കാനുള്ളതല്ലേ. അതിനിപ്പോ ഈട്ടി മൊഹമ്മദ് ബഷീര്‍ സായ്​വ് തന്നെ മതി. ഒരത്താണീം വേണ്ട, കുഞ്ഞാമൂം വേണ്ട. ങ്ങക്കു് ജയിക്കണ്ടെങ്കി പിന്നെ ഞമ്മക്കെന്താ കൂട്ടരെ.
സീപ്പീയൈയുടെ നാലും (അതോ മൂന്നോ) പോവുമെന്നു് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. കോഴിക്കോടു് ജനതാദളും കളയും. എറണാകുളം സിന്ധുജോയീം കളയും.
എന്നാപ്പിന്നെ അടുത്ത എലക്ഷനു് കാണാം.

മൂന്നാം മുന്നണിയേ !
ആ ഗതികിട്ടാത്ത മുരളിയണ്ണനു് ആരെങ്കിലും ഒരു കൈ കൊടുത്തു് സഹായിക്കണേ.

0 കമന്റുകള്‍:

Post a Comment

പ്രതികരണപ്പെട്ടി ചുവടെ