ചെങ്ങറ - ഭൂമി കൊടുക്കരുതോ
കിടപ്പാടമില്ലാത്തവരല്ല ചെങ്ങറയില്‍ ഭൂമി കിട്ടാന്‍ സമരം ചെയ്യുന്നതു് എന്നാണു് ഞാന്‍ മനസ്സിലാക്കുന്നതു് (കട: ളാഹ ഗോപാലന്റെ വാക്കുകള്‍ റ്റീവിയിലൂടെ കേട്ടതു്).
അവര്‍ കൃഷിഭൂമിക്കു് വേണ്ടിയാണു് സമരം ചെയ്യുന്നതു്. അതും വീടു് പൂട്ടിയിട്ടോ വാടകയ്ക്കു് കൊടുത്തോ ഒക്കെയാണു് ഈ ജീവന്മരണപോരാട്ടത്തില്‍ മുഴുകിയിരിക്കുന്നതു്.
പാവപ്പെട്ടവരായ "പണക്കാര്‍ " കാശുണ്ടാക്കാന്‍ പെടാപ്പാടു് പെടുമ്പോഴാണു്, കൃഷിക്കാര്‍ (കര്‍ഷകര്‍ എന്നും പറയും) ലോണ്‍ തിരിച്ചടച്ചു് എടങ്ങേറായി കഴിയുമ്പോഴാണു് (അടച്ചവര്‍ക്കു് ഇളവില്ല) ഈ അഭ്യാസമെന്നോര്‍ക്കണം.
എന്നാലും സാരമില്ല. ഒരു പാക്കേജ് പോലെ ഇവര്‍ക്കു് സ്ഥലം കൊടുക്കുക. കൃഷി ചെയ്യാന്‍ മാത്രമായിട്ടു്. ഉടമസ്ഥാവകാശം സര്‍ക്കാരിനു്. കൃഷി ചെയ്തു് മുതലും ലാഭവും എടുത്തോട്ടെ. ലാഭത്തീന്നു് എന്തെങ്കിലും വല്ല "വാടക"യായോ മറ്റോ സര്‍ക്കാരിനു് നികുതി കൊടുക്കുക. ലാഭത്തീന്നു് മതി കേട്ടോ.
അങ്ങനെ ചെങ്ങറ ഒരു നെല്ലറയോ കവുങ്ങറയോ തെങ്ങറയോ ഒക്കെ ആക്കി മാറ്റാം. അമേരിക്കയില്‍ ഒബാമ ആര്‍ക്കും കാശു് വെറുതെ കൊടുക്കരുതെന്ന അഭിപ്രായക്കാരനാണു്. ഓസടിക്കുവോളം ആ ബോദ്ധ്യമുണ്ടായിരിക്കണം. പൊതുജനത്തിനു് കണക്കും കൊടുക്കണം.




വായിച്ചു.
ReplyDelete