Tuesday, March 03, 2009

വെറുതെ കൊതിപ്പിച്ചു അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ?

വെള്ളിയാഴ്ച വൈകിയാണു് ആ ഫോണ്‍ വന്നതു്.
05********** അല്ലേ. അറബിയിലാണു് ചോദ്യം.
ശരിയാണു്. ഏതായാലും റോങ് നമ്പര്‍ അല്ല.
അതെ.
പേരു് ?
പറഞ്ഞുകൊടുത്തു.
താങ്കള്‍ക്കു് സവാ കാര്‍ഡിന്റെ പ്രൈസ് അടിച്ചിട്ടുണ്ടു്.
90000 റിയാല്‍ .
എന്തിനു് ?
ഇപ്പോ ഒരു പ്രൊമോഷന്‍ ഉള്ള വിവരം താങ്കള്‍ക്കറിയില്ലേ. താങ്കളുടെ സിം കാര്‍ഡ് നമ്പര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. 899660 അല്ലേ അതെന്നു് നോക്കൂ. ആണെങ്കില്‍ എന്നെ തിരിച്ചുവിളിക്കൂ.
റിസഷനൊക്കെയല്ലേ, കാശു് കിട്ടുമെങ്കില്‍ മേടിച്ചേക്കാം. സിം കാര്‍ഡ് നോക്കി. അമ്പട ! 899660 കറക്റ്റ്.
തിരിച്ചു വിളിച്ചു. ബിസി. കുറെ ശ്രമത്തിനു് ശേഷം ആളെക്കിട്ടി.
ഞാന്‍ 899660 ന്റെ ആളാണു്.
നിങ്ങളുടെ സ്ഥലമെവിടെയാണു് ?
അതൊക്കെപ്പറയാം കാശെവിടുന്നു് കിട്ടുമെന്നു് പറ.
അതു് അല്‍റാജ്ഹി ബാങ്കില്‍ പോയാല്‍ കിട്ടും. നിങ്ങളുടെ ഇഖാമയുടെ കോപ്പിയും സിംകാര്‍ഡിന്റെ കോപ്പിയും കൊണ്ടു് പോയാല്‍ മതി. പിന്നെ എന്റെ കയ്യിലുള്ള സമ്മാനറ്റിക്കറ്റും വേണം.
ഓഹോ റ്റിക്കറ്റ് കിട്ടാന്‍ ഞാന്‍ എസ് റ്റി സി യുടെ ഏതു് ഓഫീസിലാണു് പോകേണ്ടതു് ?
അതങ്ങനെ ഓഫീസില്‍ പോയാലൊന്നും കിട്ടില്ല. ഞാന്‍ നേരിട്ടു് തന്നെ തരാം. പക്ഷെ എനിക്കു് നീ 300 റിയാലിന്റെ രണ്ടു് റീചാര്‍ജ് കൂപ്പണ്‍ തരണം.
എസ് റ്റീ സി യിലും എച്ചികളോ ?
ഒരു കാര്യം ചെയ്യാം. കാശു് മേടിച്ചിട്ടു് ഒരു പത്തു് കൂപ്പണ്‍ തന്നെ വാങ്ങിത്തന്നേക്കാം.
അതു് പറ്റില്ല. ആദ്യം കൂപ്പണ്‍ , പിന്നെ റ്റിക്കറ്റ്.
അതു് നീ മറ്റാരോടെങ്കിലും പറഞ്ഞാല്‍ മതി. ആദ്യം റ്റിക്കറ്റ് മാറി പണം കിട്ടട്ടെ. എന്നിട്ടു് കൂപ്പണിന്റെ കാര്യം ചിന്തിച്ചാല്‍ മതി.
ശരി, എന്നാല്‍ നീ നാളെ രാവിലെ ഒമ്പതു്മണിയ്ക്കു് ബാങ്കില്‍ വാ. അവിടെയെത്തിയിട്ടു് എന്നെ വിളിച്ചാല്‍ മതി. കൂപ്പണ്‍ കൊണ്ടുവരാന്‍ മറക്കരുതു്. കാശു് കിട്ടിയിട്ടു് കൂപ്പണ്‍ തന്നാല്‍ മതി. പക്ഷെ ഒരു കാര്യം, ഈ വിവരം ആരോടും പറയരുതു്.
ശരി. ഫോണ്‍ കട്ടായി.

ഇതു് തട്ടിപ്പാണെന്നതു് തെളിയിക്കാമോ സൌദിയിലെ സുഹൃത്തുക്കളേ ?

മത്സരം നിറുത്തി.
ഇനി ഉത്തരത്തിനു് കാക്കുന്നില്ല.
എസ്റ്റീസിയില്‍ ജോലി ചെയ്യുന്നയാള്‍ക്കു് പോലുമറിയില്ല 899660 എന്നതു് സവായുടെ ഏതു് സിം കാര്‍ഡിലും കാണുമെന്നു് ! പിന്നെയാണോ ബിരിയാണി കഴിക്കാനോടുന്ന ജനങ്ങള്‍ക്കു്..

അതു് മാത്രമല്ല. എസ്റ്റീസിക്കാരനു് ആളെ ഫോണില്‍ വിളിച്ചു് സമ്മാനം കൊടുക്കേണ്ട കാര്യമില്ല. അതും സബ്സ്ക്രൈബറുടെ പേരു് പോലുമറിയാതെ.

അതു് കൊണ്ടു് സുഹൃത്തുക്കളേ, ബിരിയാണി കൊതിയന്മാരേ ജാഗ്രതൈ !

7 കമന്റുകള്‍:

  1. പെയ്യിട്ട് വന്നിട്ട് റിസല്‍റ്റ് എയുതണേ അണ്ണാ

    ReplyDelete
  2. stc.com.sa എന്ന സൈറ്റിൽ ന്യൂസിൽ ചെക്ക് ചെയ്യൂ റാൽമീ ഇങ്ങനെയൊരു പ്രോമോഷൻ ഉണ്ടോ എന്ന്. അല്ലെങ്കിൽ അവരുടെ തന്നെ ഏതെങ്കിലും ഓഫീസിൽ ഡയറക്റ്റായി ചെന്ന് ചോദിച്ചാലും മതി.
    (ഞാൻ എസ്.റ്റി.സിയിൽ തന്നെയാണ് ജോലി ചെയ്യുന്നത് എങ്കിലും എനിക്കറിയില്ല. എസ്.റ്റി.സി ഒരു സമുദ്രമാണ് റാൽമീ.)
    -സു-

    ReplyDelete
  3. ഞാന്‍ തോറ്റൂലോ ന്റെ തേവരേ.

    തട്ടിപ്പാണോ അല്ലയോ എന്നതല്ല ചോദ്യം.
    തട്ടിപ്പാണെന്നുള്ളതിന്റെ കാരണമാണു് ചോദിച്ചതു്.

    ചോദ്യം ചോദിക്കാന്‍ പോലുമുള്ള കഴിവില്ലായ്മ സമ്മതിച്ചു് ഉത്തരത്തിനു് കാക്കുന്നു.

    ReplyDelete
  4. ഇനി ഉത്തരത്തിനു് കാക്കുന്നില്ല.
    എസ്റ്റീസിയില്‍ ജോലി ചെയ്യുന്നയാള്‍ക്കു് പോലുമറിയില്ല 899660 എന്നതു് സവായുടെ ഏതു് സിം കാര്‍ഡിലും കാണുമെന്നു് ! പിന്നെയാണോ ബിരിയാണി കഴിക്കാനോടുന്ന ജനങ്ങള്‍ക്കു്..

    അതു് മാത്രമല്ല. എസ്റ്റീസിക്കാരനു് ആളെ ഫോണില്‍ വിളിച്ചു് സമ്മാനം കൊടുക്കേണ്ട കാര്യമില്ല. അതും സബ്സ്ക്രൈബറുടെ പേരു് പോലുമറിയില്ല.

    അതു് കൊണ്ടു് സുഹൃത്തുക്കളേ, ബിരിയാണി കൊതിയന്മാരേ ജാഗ്രതൈ !

    ReplyDelete
  5. വോ ഗഡംഗദ ആ‍യിരുന്നു അല്യോ

    ReplyDelete
  6. റാല്‍‌മൂ,

    ഇതു കണ്ടോ? വലിപ്പീരു തന്നേന്നു തോന്നുന്നു..!

    ReplyDelete
  7. ഇതു് കൊടും തട്ടിപ്പു് തന്നെ. നല്ല കാലത്തിനു് മറ്റൊരു സിം കാര്‍ഡ് കൂടി പരിശോധിക്കാന്‍ തോന്നി, കോള്‍ ഫോണിയാണെന്നു് തോന്നിയപ്പോള്‍ .
    പലരുടെയും മൊബൈല്‍ ഫോണും മറ്റും തട്ടിപ്പറിക്കപ്പെട്ടിട്ടുണ്ടു് ഇവമ്മാരുടെ വാക്കും വിശ്വസിച്ചു് പറഞ്ഞ സ്ഥലത്തു് ചെന്നവര്‍ക്കു്.

    ഇക്കൂട്ടര്‍ സംസാരിക്കുന്നതു് ഏതു് ഭാഷയിലായാലും വിദ്യഭ്യാസമില്ലാത്തവരാണു് എന്നു് മനസ്സിലാക്കാം കുറച്ചുനേരം സംസാരിച്ചുകഴിയുമ്പോള്‍ .

    മലയാളികള്‍ കൂടുതലായി ഈ കെണിയില്‍ വീഴുന്നതിലാണു് അത്ഭുതം

    ReplyDelete

പ്രതികരണപ്പെട്ടി ചുവടെ