ബാങ്ക് സന്ദര്‍ശനം
സന്ദര്‍ശനം 1
ഒരു അക്കൌണ്ട് തുടങ്ങാന്‍ ബാങ്കില്‍ ചെന്നതായിരുന്നു (ഞാന്‍).
മാനേജര്‍ വിളിച്ചു കാബിനിലിരുത്തി. (എന്‍ആറൈയുടെ പ്രിവിലിജ്).
ഫോമുകള്‍ വന്നു.
സര്‍ ഫോട്ടോയെടുത്തിട്ടില്ല.
അതു് സാരമില്ല. എപ്പോഴെങ്കിലും കൊണ്ടുവന്നുതന്നാല്‍ മതി.
സര്‍ ഈ ക്രെഡിറ്റ്കാര്‍ഡും ഡെബിറ്റ്കാര്‍ഡും തമ്മിലുള്ള വ്യത്യാസമെന്തു്?
ക്രെഡിറ്റ്കാര്‍ഡില്‍ പണമില്ലാതെയും നമുക്കു് പര്‍ച്ചേസ് ചെയ്യാം. ഡെബിറ്റ്കാര്‍ഡില്‍ അതു് പറ്റില്ല.
സര്‍ ഈ ഡെബിറ്റ്കാര്‍ഡ് ഇന്റര്‍നെറ്റ് പര്‍ച്ചേസിങ്ങിനുപയോഗിക്കാമോ?
പിന്നെന്താ പറ്റുമല്ലോ.
അപ്പോപ്പിന്നെ എനിക്കു് പറ്റാഞ്ഞതെന്താ ?
സജിയേ ഡെബിറ്റ്കാര്‍ഡ് ഇന്റര്‍നെറ്റ് പര്‍ച്ചേസിങ്ങിനു് പറ്റില്ലേ...
സജി: ചില സൈറ്റുകള്‍ മാത്രമേ ഡെബിറ്റ്കാര്‍ഡുകള്‍ അനുവദിക്കുകയുള്ളു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് എല്ലാവരും സ്വീകരിക്കും.
അതെന്താ കാശുവാങ്ങാതെ കടം കൊടുക്കുന്നതിന്റെ ഗുട്ടന്‍സ്?
അറിയില്ല സര്‍...
സന്ദര്‍ശനം 2
സര്‍ സൌദിയില്‍ നിന്നും പണമയയ്ക്കുമ്പോള്‍ ഇവിടെ നൂറു് രൂപ എടുക്കുന്നതെന്തു്?
അതു് പ്രൊസ്സസ്സിങ് ചാര്‍ജാണു്.
അപ്പോ കോഴിക്കോടു് ബ്രാഞ്ചില്‍ എടുക്കാത്തതെന്താ ?
അതു് മാനേജരുടെ വിവേചനാധികാരമാണു്.
അപ്പോള്‍ എന്റെ കാര്യവും താങ്കള്‍ പരിഗണിക്കണം.
തീര്‍ച്ചയായും.
സന്ദര്‍ശനം 3
സര്‍, ഡീഡി എന്തിനാ കലക്ഷനയക്കേണ്ട കാര്യം? മുംബൈയില്‍ നിന്നു ഇഷ്യു ചെയ്തതു് സൌജന്യമായി, കൊരിയറയച്ചതു് സൌജന്യമായി..രണ്ടു് ദിവസം കൊണ്ടു് ഇവിടെ എത്തുകയും ചെയ്തു. എന്നിട്ട് എന്തിനു് കലക്ഷനു് വേണ്ടി എറണാകുളത്തേക്കയക്കണം ? പത്തു് ദിവസം ഡിലേയും കലക്ഷന്‍ ചാര്‍ജും !
താങ്കളുടെ അക്കൌണ്ടില്‍ ആവശ്യത്തിനു് ഫണ്ടുണ്ടായിരുന്നില്ല.
ഫണ്ടൊക്കെ ഉണ്ടായിരുന്നു. ഈ ഡീഡി ആന്റിസിപ്പേറ്റ് ചെയ്തു് കുറച്ചു് എടുത്തിരുന്നുവെന്നു് മാത്രം. അല്ലെങ്കിലും ഡീഡി കലക്ഷനയക്കേണ്ട കാര്യം ?
സജിയേ ഇദ്ദേഹത്തിന്റെ പ്രശ്നമെന്താണെന്നു് നോക്കൂ. ഇങ്ങനെ വരാന്‍ പാടില്ലല്ലോ. നമുക്കു് ശരിയാക്കാം.
സന്ദര്‍ശനം 4
സര്‍, ഇതു് നമുക്കു് ശരിയാവില്ല. താങ്കളുടെ വാക്കുകള്‍ വാക്കുകളായി തന്നെ നില്‍ക്കുന്നു. പ്രവൃത്തിയായി കാണുന്നില്ല. ന്യുജെന്‍ ബാങ്കുകളും വിദേശകുത്തക ബാങ്കുകളും അവരുടെ സേവനം കൊണ്ടു് എന്നെ വശീകരിച്ചു കഴിഞ്ഞു. എന്റെ അക്കൌണ്ടു് ക്ലോസ് ചെയ്തേക്കൂ.




എല്ലാം ആപേക്ഷികം, ഐന്‍സ്റ്റൈനിനു സ്തുതി.
ReplyDeleteരംഗം ഒന്ന്:
ഒരു ന്യൂജെന്‍ ബാങ്കില്‍ പോയി, കൂട്ടുകാരനുമൊത്ത്. ഒരു ഡി.ഡി എടുക്കണം. ചെന്നപ്പോള്‍ സമയം രണ്ട് പത്ത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നില്‍ക്കുന്ന പ്രതീതി-എയറൊക്കെ കണ്ടിഷന്‍ ചെയ്ത്, നല്ല സോഫ്റ്റ് മ്യൂസിക്കൊക്കെ പാടിച്ച്, പതുപതാന്നിരിക്കുന്ന കാര്‍പ്പറ്റും അതിന്റെ ആയിരമിരട്ടി പതുപതാന്നുള്ള കസേരകളും...
“ഒരു ഡിഡി വേണമായിരുന്നല്ലോ”
“ഒരഞ്ചു മിനിറ്റു വെയ്റ്റ് ചെയ്യാമോ സാര്‍. ആളിപ്പോള്‍ വരും”
“ഓ ശരി”
അഞ്ച്...പത്ത്...പതിനഞ്ച്...
“ഹലോ” ഒരു ഡി.ഡി വേണമായിരുന്നല്ലോ, പതിനഞ്ച് മിനിറ്റായി വെയിറ്റു ചെയ്യുന്നു...”
“ആളിപ്പോള്‍ വരും സാര്‍...ഒന്ന് വെയിറ്റു ചെയ്യണേ...”
..ഇരുപത് (മിനിറ്റ്)...
മാനേജരുടെ മുറിയില്‍ കയറി.
“സാര്‍, ഞങ്ങള്‍ കഴിഞ്ഞ ഇരുപത് മിനിറ്റായി വെയിറ്റു ചെയ്യുന്നു. ആളില്ലെങ്കില്‍ നിങ്ങള്‍ക്ക് കാര്യം പറഞ്ഞാല്‍ പോരേ, ഞങ്ങള്‍ വേറേ ഏതെങ്കിലും ബാങ്കില്‍ പോയി കാര്യം സാധിക്കില്ലേ”
മാനേജര്‍ ഉടനെ ചോദിക്കുന്നു-
“എന്താണ് പ്രശ്‌നം. എന്താണ് കൌണ്ടറില്‍ ആളില്ലാത്തത്. ഇവര്‍ ഇരുപത് മിനിറ്റായി വെയിറ്റു ചെയ്യുകയാണെന്ന് പറയുന്നു?”
“സാര്‍, ഡിഡി മാഡം ചോറുണ്ണാന്‍ പോയിരിക്കുകയാണ്. ഇരുപത് മിനിറ്റൊന്നുമായിട്ടില്ല, പതിനഞ്ച് മിനിറ്റേ ആയിട്ടുള്ളൂ, ഇപ്പം വരും”
“കണ്ടോ ഇരുപത് മിനിറ്റൊന്നുമായിട്ടില്ല, പതിനഞ്ച് മിനിറ്റേ ആയിട്ടുള്ളൂ, ഇപ്പോള്‍ വരും, ഒന്ന് വെയിറ്റു ചെയ്യ് കേട്ടോ” മാനേജര്‍
മാനേജര്‍ സാറിന്റെ ക്യാബിനു വെളിയിലെത്തിയപ്പോള്‍ വേറൊരു സാര്‍ വിളിച്ചു-അദ്ദേഹം ഇപ്പം ഡിഡി തരുമെന്നോര്‍ത്ത് ഓടിച്ചെന്നു.
“എന്താ പ്രശ്‌നം?”
“ഞങ്ങള്‍ ഡിഡിക്കായി... ഇരുപത് മിനിറ്റായി...ഇപ്പോള്‍ വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ല”
“സീ, വീയാര്‍ ഓള്‍സോ ഹ്യൂമന്‍ ബീയിംഗ്‌സ്...ഷി ഹാഡ് ഗോണ്‍ ഫോര്‍ ലഞ്ച്... യു ഷുഡ് അണ്ടര്‍സ്റ്റാന്‍ഡ് ദാറ്റ്....”
(ങാഹാ, ഇത് പറയാനായിരുന്നോ ഇത്ര കാര്യമായി വിളിച്ചത്)
അത്യാവശ്യമുള്ള ഡിഡി അത്യാവശ്യമായി എടുത്ത് മൂന്നുമണിക്ക് മുന്‍പ് അത്യാവശ്യ സ്ഥലത്തെത്തിച്ചിട്ട് ഊണുകഴിക്കാനായാണ് ഞങ്ങള്‍ ആ ന്യൂജെന്‍ ബാങ്കില്‍ ചെന്നത്. ആ ഡിഡി അത്യാവശ്യ സ്ഥലത്ത് മൂന്നുമണിക്ക് മുന്‍പ് എത്തിച്ചില്ലെങ്കില്‍ അവിടുത്തെ അത്യാവശ്യക്കാരന് ഭക്ഷണവും കിട്ടില്ല, താമസവും കിട്ടില്ല.
ആ ഡിഡി മാഡം ഉണ്ണാന്‍ പോയതോ ഉച്ചയ്ക്ക് അരയോ ഒന്നോ മണിക്കൂര്‍ ബ്രേക്കെടുക്കുന്നതോ ഒന്നുമല്ല പ്രശ്‌നം-ഉള്ള കാര്യം ഉള്ളപോലെ പറഞ്ഞിരുന്നെങ്കില്‍ ഇരിക്കണോ പോകണോ എന്ന് നമുക്ക് തീരുമാനിക്കാമല്ലോ. പക്ഷേ അതിനുപകരം ഇപ്പ ശരിയാക്കിത്തരാം എന്ന പപ്പു സ്റ്റൈലില്‍ അവിടെ പിടിച്ചിരുത്തി.
ഇറങ്ങി തൊട്ടപ്പുറത്തെ ഓള്‍ഡ് ജെന്‍ ബാങ്കില്‍ ചെന്നു.
“ഡിഡി വേണമല്ലോ”
“ദേ ഈ ഫോം ഒന്ന് പൂരിപ്പിച്ചോ കേട്ടോ”
രണ്ട്-മൂന്ന് മിനിറ്റുകൊണ്ട് ഫോം പൂരിപ്പിച്ചു കൊടുത്തു, കാശും കൊടുത്തു.
പത്ത് മിനിറ്റിനകം ഡിഡി റെഡി.
പോകുന്നവഴിക്ക് ന്യൂജെന്‍ ബാങ്കില്‍ ഒന്നുകൂടി നോക്കി.
ഡിഡികൌണ്ടര്‍ അപ്പോഴും ഏക് ഏക് ശൂന്യ് ശൂന്യ് ശൂന്യ് ശൂന്യ്.
രംഗം രണ്ട്:
പട്ടണത്തിലെ ഒരു ന്യൂജെന്‍ ബാങ്കില്‍ ചെന്നു. എന്തോ അവിടുത്തെ അടിപൊളി സ്റ്റൈലിനേക്കാളും മനസ്സിനു പിടിച്ചത് നാട്ടിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് തിരുവിതാങ്കൂര്‍ തന്നെ. നാട്ടുകാരനായതുകൊണ്ടാണോ എന്നറിയില്ല, പക്ഷേ നല്ല പ്രൊഫഷണലിസം കണ്ടു അവരുടെ പെരുമാറ്റത്തിലും കാര്യങ്ങളിലും. ന്യൂജെന്‍ ബാങ്കില്‍ ഒരുമാതിരി പിള്ളേര്‍ കളി സ്റ്റൈലും. (ആരെപ്പറ്റി ഞാന്‍ നല്ല അഭിപ്രായം പറഞ്ഞാലും സെക്കന്റുകള്‍ക്കോ മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ അകം അത് നേരേ തിരിച്ച് പറയേണ്ടി വരും എന്നത് പലപ്പോഴും എനിക്ക് പറ്റിയിട്ടുള്ളതാണ്. സ്റ്റേറ്റ് ബങ്കര്‍ ഓഫ് തിരുവതാങ്കൂറുകാരാ, ഇപ്രാവശ്യമെങ്കിലും അങ്ങിനെ പറ്റാന്‍ ഇടവരുത്തരുതേ).
രംഗം മൂന്ന്
അന്താരാഷ്ട്ര സ്ഥലത്തെ അന്താരാഷ്ട്ര ബാങ്ക്. എല്ലാം ആംഗലേയമയം. ടൈ, കോട്ട്, ഷൂ ഇതൊക്കെ സാധാരണ വേഷങ്ങള്‍ മാത്രം
“മേയ് ജൂണ്‍ ഐ ഹെല്പ് യൂ സാര്‍”
“ഓ..യാ...യേ... ഐ ഹാവ് ചേഞ്ച്ട് മൈ അപാര്‍ട്ട്‌മെന്റ്. ഐ നീഡ് റ്റു ചേയ്ഞ്ച് മൈ അഡ്രസ്സ്“.
“ഇപ്പ ശരിയാക്കിത്തരാം സാര്‍, ദോ ഈ ഫോമൊന്ന് പൂരിപ്പിച്ചോ”
പൂരിപ്പിച്ചു.
“എല്ലാം ഓക്കേ സാര്‍. അഡ്രസ്സ് എപ്പം മാറ്റിയെന്ന് ചോദിച്ചാല്‍ മതി”
ഒരു ദിവസം, രണ്ട് ദിവസം, ഒരു മാസം...രണ്ട് മാസം.
പ്രതീക്ഷിച്ചത് പോലെ ബാങ്കില്‍ നിന്ന് കടലാസുകളൊന്നും വരുന്നില്ല (എല്ലാം വെറും സ്റ്റേറ്റ്‌മെന്റുകള്‍ മാത്രം. അതുകൊണ്ട് വന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല.
രണ്ട് മാസം കഴിഞ്ഞ് ഒന്നുകൂടി ബാങ്കില്‍ പോയി
“ഹൌ ക്യാന്‍ ഐ ഹെല്പ് യൂ സാര്‍?”
“അതേയ് രണ്ട് മാസം മുന്‍പ് എന്റെ വിലാസം മാറ്റണമെന്ന് പറഞ്ഞ് ഒരു ഫോമൊക്കെ പൂരിപ്പിച്ച് കൊടുത്തിരുന്നു...”
“വണ്‍ മിനിറ്റ് സാര്‍”
“അതേയ്...സാറേ, എന്തോ എന്തിനോ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാരണം സംഗതി ഇപ്പോഴും പഴയ വിലാസം തന്നെ. എന്താ പറ്റിയതെന്നറിയാന്‍ വയ്യ. ഒന്നുകൂടി ഈ ഫോമൊന്ന് പൂരിപ്പിക്കാമോ? മാപ്പുണ്ട് കേട്ടോ”
പൂരിപ്പിച്ചു-എന്തായാലും ഇപ്രാവശ്യം സംഗതി ശരിയായി.
രംഗം നാല്
അതേ അന്താരാഷ്ട്ര സ്ഥലത്തെ അതേ അന്താരാഷ്‌ട്ര ബാങ്ക്.
“മേയ് ജൂണ്‍ ജൂലൈ ഐ ഹെല്പ് യൂ സാറേ സാറേ സാമ്പാറേ”
“എനിക്കിപ്പോള്‍ ചെക്ക് കാര്‍ഡാണ് ഉള്ളത്. ഒരു ഡെബിറ്റ് കാര്‍ഡ് വേണമായിരുന്നു”
“അതിനെന്താ ഈ ഫോമൊന്ന് പൂരിപ്പിച്ചുകൊള്ളൂ കേട്ടോ-രണ്ടാഴ്ചയ്ക്കകം വിവരമറിയും”
പൂരിപ്പിച്ചു.
ഒരാഴ്‌ച, രണ്ടാഴ്‌ച, മൂന്നാഴ്‌ച
“ഹൌ ക്യാന്‍ ഐ ഹെല്പ് യൂ സാറേ സാറേ സാമ്പാറേ”
“അതേ, ഞാന്‍ ഒരു മൂന്നാഴ്ച മുന്‍പ് ഒരു ഡെബിറ്റ് കാര്‍ഡിന് അപേക്ഷിച്ചിരുന്നു. ഇതുവരെ ഒരനക്കവുമില്ല. സംഗതി ഇപ്പോള്‍ ആഴ്ച മൂന്നായി. നിങ്ങള്‍ രണ്ടെന്നായിരുന്നല്ലോ പറഞ്ഞിരുന്നത്”
“വണ്‍ മൊമന്റോ സാര്‍”
“അതേയ്...സാറേ, എന്തോ എന്തിനോ എന്തൊക്കെയോ പ്രശ്നങ്ങള്‍ കാരണം ആ അപേക്ഷ ഇവിടെനിന്ന് പോയില്ല. സാര്‍ ഈ ഫോമില്‍ ഒരൊപ്പിട്ടാല്‍ മതി, ബാക്കിയൊക്കെ ഓക്കേ, പിണ്ണാക്ക്”
“അല്ല ഇതെന്താ നിങ്ങളുടെ ബാങ്കില്‍ എന്ത് കുന്തത്തിനും രണ്ട് പ്രാവശ്യം വരണമെന്നോ മറ്റോ ആണോ?”
“സാര്‍, വീയാര്‍ വെരിവെരി സോറി. വാട്ടൈ ക്യാന്‍ ഡൂ ഈസ് അപോളജൈസ്. അന്ന് ആരുടെയടുത്താണ് ഫോം പൂരിപ്പിച്ച് കൊടുത്തതെന്ന് വല്ല ഓര്‍മ്മയുമുണ്ടെങ്കില്‍ ഞാന്‍ അവരോട് ചോദിക്കാം. അല്ലാതിപ്പോള്‍ എന്തോന്ന് ചെയ്യാന്‍”
“ഒന്നും വേണ്ടേ, ഒപ്പെവിടെ ഒപ്പെടിടെ ഒപ്പെവിടെ മക്കളേ ഇടേണ്ടത്?”
ഒപ്പിട്ട് കൊടുത്തിട്ടുണ്ട് ഇന്നലെ. ഇപ്രാവശ്യം വിതിന്‍ വണ്‍ വീക്കില്‍ തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരിക്കുന്നത്.
രംഗം അഞ്ച്
നാട്ടിലെ ഓള്‍ഡ് ജെന്‍ ബാങ്ക്. ഒരക്കൌണ്ടില്‍ നിന്ന് വേറൊരക്കൊണ്ടിലേക്ക് ഓണ്‍ലൈന്‍ പൈസാ മാറ്റപ്പരുപാടിയില്‍ കണ്‍ഫ്യൂഷന്‍. ഈമെയിലയച്ചു. നല്ല ഒന്നാന്തരമായി അവര്‍ സംഗതി കൈകാര്യം ചെയ്തു. മൂന്ന് ദിവസം കൊണ്ട് പ്രശ്‌നമെല്ലാം തീര്‍ന്നു.
അതുകൊണ്ട് എന്റെ അനുഭവത്തില്‍ ഇതെല്ലാം വെറും ആപേക്ഷികം. പിന്നെ ന്യൂജെന്‍ ബാങ്കില്‍ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ഓരോ ചിരിക്കും അവര്‍ പൈസയും ഈടാക്കും നമ്മുടെയടുത്തുനിന്ന്. ഓള്‍ഡ് ജെന്‍ ബാങ്കില്‍ അത്രയ്ക്ക് കഴുത്തറപ്പില്ല എന്ന് തോന്നുന്നു (ഉറപ്പില്ല).ബംഗാള്‍വള്ളൂരില്‍ ഏതോ രണ്ട് കൊല്ലങ്ങള്‍ അടുപ്പിച്ച് ബെസ്റ്റ് ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു സ്റ്റേറ്റ് ബാങ്കായിരുന്നു എന്നും എന്റെ സുഹൃത്ത് പറഞ്ഞു.
പരമാവധി ഫിസിക്കല്‍ ബ്രാഞ്ചുകളുമായി ബാങ്കിങ് നടത്താന്‍ ഞാന്‍ ശ്രമിക്കാറില്ല. ബാങ്കിലെ ക്ലര്‍ക്കന്മാര്‍ ചെയ്യുന്ന പണികളൊക്കെ നമ്മള്‍ തന്നെ പരമാവധി ഓണ്‍ലൈനായി ചെയ്തുകൊടുക്കും. അതാ എനിക്കു് മോഡേണ്‍ ബ്രഡിനെ ഇഷ്ടാ.
ReplyDeleteഎല്ലാ ബാങ്കിനേയും എനിക്കറിയില്ലല്ലോ. ഞാന്‍ പരാമര്‍ശിച്ച "അവാര്‍ഡുവിന്നര്‍" ബാങ്കില്‍ നിന്നും ഒരു രണ്ടു് ലക്ഷം രൂപ ഓണ്‍ലൈനായി അതേ ബ്രാഞ്ചിലെ മറ്റൊരക്കൌണ്ടിലേക്കയക്കണമെങ്കില്‍ കുറഞ്ഞതു് എട്ടു് ദിവസമെങ്കിലും വേണം ! എന്നാലോ അവര്‍ക്കതിന്റെ ഒരഹങ്കാരവുമില്ല. മാനേജര്‍ എന്നോടു് പറഞ്ഞതു് അദ്ദേഹത്തിന്റെ ബാങ്കിലാണു് ഏറ്റവും നല്ല ഓണ്‍ലൈന്‍ ഫെസിലിറ്റി എന്നാണു് ! 5 മിനിട്ടു് കൊണ്ടു് മുംബൈയിലുള്ള നാലു ലക്ഷം തൃശൂര്‍ക്കു് ട്രാന്‍സ്ഫര്‍ ചെയ്ത എന്നോടു് ! അറിവില്ലായ്മയായിരിക്കാം.
A senior IPS officer has realised to his utter shock that he has been taken for a ride by a new generation bank.
ReplyDeleteഈ ലിങ്ക് ഒന്നു നോക്കുക റാല്‍മിനോവ്...
നമ്മള്‍ സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ എല്ലാ ബാങ്കുകാരും നമ്മളെ പറ്റിക്കുമെന്നു് തന്നെയാണു് എന്റെ അനുഭവം.
ReplyDeleteഈ പറഞ്ഞ ലോണ്‍ പ്രശ്നം പോലൊന്നു് ഞാന്‍ നേരത്തേ പറഞ്ഞ "അവാര്‍ഡ് വിന്നര്‍" ബാങ്കില്‍ നേരിട്ടു് കണ്ടതാണു്. ബാക്കി തുകയും ഫൈനും അടച്ചു് ലോണ്‍ ക്ലോസും ചെയ്തു് ബാങ്കിനെ പ്രാകിക്കൊണ്ടു് പോകുന്നയാളെ എനിക്കു് മറക്കാന്‍ പറ്റില്ല.
ഞാനാവശ്യപ്പെടാതെ കോ-ബ്രാന്‍ഡഡ് ഡെബിറ്റ് കാര്‍ഡ് തന്നു് എന്നില്‍ നിന്നും ചാര്‍ജ് ഈടാക്കിയതാണു് ഒരു വിദേശബാങ്ക്. ശക്തിയുക്തം എതിര്‍ത്തപ്പോള്‍ കാര്‍ഡ് കാന്‍സല്‍ ചെയ്തു് ചാര്‍ജ് റിവേര്‍സ് ചെയ്തു് ഫ്രീകാര്‍ഡ് ഇഷ്യു ചെയ്തു അവര്‍.
ഉപഭോക്താക്കള്‍ വിജിലന്റായിരിക്കണം.
മോശപ്പെട്ട സേവനം നല്‍കുന്നവര്‍ ന്യുജെന്‍ ഓള്‍ഡ്ജെന്‍ ഭേദമില്ലാതെ പിന്നോട്ടു് പോകും.
നമ്മള്‍ അവരുടെ കാരുണ്യത്തിനു് കാത്തു് നില്‍ക്കേണ്ട കാര്യമില്ല. നമ്മുടെ അവകാശങ്ങളെക്കുറിച്ചു് ബോദ്ധ്യം വേണം. പക്ഷെ, നിയമവിരുദ്ധമായി റെസിഡന്റ് അക്കൌണ്ട് തുറക്കുന്ന വിദേശമലയാളിക്കു് അവകാശത്തെക്കുറിച്ചു് സംസാരിക്കാനാകുമോ ?
വക്കാരിയുടെ പോസ്റ്റില്‍ സതീഷിട്ട കമന്റില്‍ പറയുന്ന, “ഇങ്ങോട്ട് വരണ്ട കസ്റ്റമറേ” എന്ന ലയിന്‍ ന്യൂജെന്‍ ബാങ്കുകളുടെ സ്വഭാവസവിശേഷതകളുടെ നല്ല സൂചനയാണ്. ഒരു ടെല്ലര്‍ക്ക് മിക്കവാറും കസ്റ്റമേഴ്സിനെ നേരിട്ട് അറിയാവുന്ന അവസ്ഥയുള്ള ബാങ്കുകള്‍ എന്തായാലും കസ്റ്റമറേ ബാങ്കില്‍ വേണ്ട എന്നു പറയുന്ന ബാങ്കുകളേക്കാള്‍ മനുഷ്യപ്പറ്റുള്ളവയായിരിക്കും എന്ന് ഉറപ്പിച്ചു പറയാം. ദരിദ്ര നിരക്ഷരകുക്ഷികളുടെ രാജ്യത്ത് മനുഷ്യപ്പറ്റ് സാങ്കേതികത്തികവിനേക്കാള്‍ അവശ്യമായ ഒരു ക്വാളിറ്റി ആണ്.
ReplyDeleteആ "പറ്റ്" ബാങ്കുകളില്‍ ഉപയോഗിക്കപ്പെടുന്നതു് നിയമം വളച്ചൊടിക്കാനും മറ്റുമാണു്. പരിചയക്കാര്‍ക്കു് ഇഷ്ടം പോലെ ലോണ്‍ കൊടുക്കുന്നതും മറ്റും അതില്‍ പെട്ടതാണു്.
ReplyDeleteറസിഡന്റ് അക്കൌണ്ട് സൂക്ഷിക്കുന്ന ധാരാളം വിദേശമലയാളികളെ എനിക്കറിയാം.പലരും മാനേജര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണതു് ചെയ്യുന്നതും.
സാങ്കേതികത നിരക്ഷരകുക്ഷികള്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തിലാണു് ഞാനടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതു്. എ.റ്റി.എം, ഐ.വി.ആര്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ വളരെ കുറഞ്ഞ അറിവു് മാത്രമേ ഇപ്പോള്‍ തന്നെ ആവശ്യമുള്ളു.
എന്തിനാണു് ആളുകളെ ബാങ്കുകളില്‍ കാത്തു് നിര്‍ത്തുന്നതു് ? പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും ആട്ടോമാറ്റഡ് "ടെല്ലര്‍" മെഷിന്‍ ഉണ്ടെങ്കില്‍ അതല്ലേ നല്ലതു്, ബാങ്കിനും ഉപഭോക്താവിനും !
“പറ്റ്” കൊണ്ട് റാല്‍മിനോവ് പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാന്‍ സാധാരണ ജീവനക്കാര്‍ക്ക് കഴിയില്ല. ഉന്നതന്മാര്‍ക്ക് കഴിയും.
ReplyDeleteന്യൂ ജെന്‍ ഓള്‍ഡ് ജെന്‍ ബാങ്കുകള്‍ തമ്മില്‍ ഒരു കള്‍ചറള്‍ ഡിഫറന്‍സ് ഉണ്ട്. മുന്‍ഗണനകള്‍ വ്യത്യസ്തമാണ് എന്തായാലും.
റാല്‍മിനോവ് പറഞ്ഞ എന്‍.ആര്‍.ഐയുടെ റസിഡന്റ് അക്കൌണ്ടൊക്കെ ഉണ്ടായിരിക്കും. പക്ഷെ ജനറലൈസ് ചെയ്യണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.
ദരിദ്രരെയൊന്നും ന്യൂജന്നിനാവശ്യമില്ല എന്നത് ഒരു സത്യം മാത്രം. അക്കൌണ്ട് തുടങ്ങാനുള്ള മിനിമം ബാലന്‍സിന്റ് കണ്ടീഷനും മറ്റും നോക്കിയാല്‍ മതി.
സാങ്കേതിക വിദ്യ നിരക്ഷരകുക്ഷികള്‍ക്കും ലഭ്യമാക്കാനുള്ള ശ്രമം അഭിനന്ദനാര്‍ഹം.
എന്തായാലും ബാങ്കുകളെക്കൊണ്ട് കൂടുതല്‍ പേര്‍ക്ക് ഉപകാരമുണ്ടാകട്ടെ.
ദരിദ്രര്‍ക്കു് എന്തെങ്കിലും സഹായങ്ങള്‍ നല്‍കുന്നതു് (കോര്‍പ്പറേറ്റ്) സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുള്ളവരാണു്. സര്‍ക്കാരും മറ്റും ആ ചട്ടിയില്‍ കയ്യിട്ടു് വാരുന്നു എന്നതാണു് സത്യം. ദരിദ്രര്‍ക്കു് വേണ്ടി ഒരു ബാങ്കും പ്രവര്‍ത്തിക്കുന്നില്ല.
ReplyDeleteപല വിദേശമലയാളികള്‍ക്കും റസിഡന്റ് അക്കൌണ്ട് തുറക്കാന്‍ പാടില്ല എന്ന നിയമം പോലും അറിയില്ല.
എനിക്കടക്കം (പഴയ അക്കൌണ്ട് ക്ലോസ് ചെയ്തു് തരാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ പഴയ പാസ്ബുക്കും മറ്റുമായി വന്നാല്‍ ചെയ്തുതരാമെന്നു്..അതാണെങ്കില്‍ നോക്കിയിട്ടു് കാണുന്നുമില്ല.) എന്റെ പരിചയത്തിലുള്ള ഭൂരിപക്ഷം വിദേശമലയാളികള്‍ക്കും റസിഡന്റ് അക്കൌണ്ട് ഉണ്ട്.
ഇനി പണക്കാരൊന്നും ഓള്‍ഡ്ജെന്നില്‍ പോകേണ്ട എന്നാണോ ? വീട്ടിലിരുന്നു് ഡീഡി അയക്കാനുള്ള സൌകര്യമുണ്ടെങ്കില്‍ വണ്ടിക്കൂലി, സമയം , കാത്തുനില്‍പ്, സര്‍വീസ് ചാര്‍ജ്, അതിന്മേലുള്ള ടാക്സ് എന്നിവ ലാഭിക്കാമല്ലോ !
കുറേയധികം ആളുകള്‍ ബ്രാഞ്ചില്‍ വരാതായാല്‍ വരുന്നവര്‍ക്കു് പെട്ടെന്നു് തന്നെ സേവനം ലഭ്യമാക്കാമല്ലോ.
എട്ടു് മുതല്‍ എട്ടു് വരെ - മുമ്പ് കേട്ടിട്ടുണ്ടോ ഇങ്ങനെ.
[പണ്ടൊക്കെ രണ്ടു്മണിക്കൊക്കെ എല്ലാ എടവാടും തീര്‍ക്കുമായിരുന്നു..ഡീഡീമില്ല ഒരു പുല്ലുമില്ല]
ഞാനൊരു ന്യൂജെന്‍ ഫാനാണെന്നു് കരുതിയാല്‍ തെറ്റി. അവര്‍ക്കു് ഞാനൊരു ന്യുയിസെന്‍സാണു്.
അവര്‍ തരുന്ന സൌജന്യസൌകര്യമുപയോഗിച്ചു് പരാതികള്‍ കൊരിയറായി അയക്കുന്നയാള്‍. ടോള്‍ഫ്രീ നമ്പറിലേക്കു് വിളിച്ചു പരാതി പറയുന്നയാള്‍.
അതും സീറോ മിനിമം ബാലന്‍സ് ഓഫര്‍ ആസ്വദിച്ചുകൊണ്ട് !