മലയാളം ഫോണ്ട് എംബഡ് ചെയ്യുന്നതെങ്ങനെ
ഒരു മലയാളം ഫോണ്ട് എംബഡ് ചെയ്യാന്‍ വേണ്ട ചേരുവകള്‍
1.എംബഡബിള്‍ ഫോണ്ട്. ഉദാ: അഞ്ജലിഓള്‍ഡ്ലിപി
2.വെഫ്റ്റ് : കടപ്പാടു് മൈക്രോസോഫ്റ്റ്
3.മൈക്രോസോഫ്റ്റ് വിന്‍ഡോസ്
4.ഒരു വെബ്സൈറ്റോ, ബ്ലോഗോ അഡ്മിന്‍ ചെയ്യാനുള്ള അവകാശം (സ്റ്റൈല്‍ഷീറ്റ് മാറ്റം , ഫയല്‍ അപ്ലോഡ് ഉള്‍പ്പെടെ)
അഞ്ജലി രണ്ടു്തരം ലൈസന്‍സുള്ള ഫോണ്ടാണു് . അതിലെ No Rights Reserved എന്ന തരം ഫോണ്ടുപയോഗിച്ചാല്‍ ലൈസന്‍സിങ് പ്രശ്നത്തില്‍ നിന്നും ഒഴിവാകാം.അല്ലെങ്കില്‍ ഫോണ്ട് എക്സപ്ഷന്‍ തരാന്‍ കെവിനു് അപേക്ഷ നല്‍കുക. (ഈ പ്രശ്നം ചൂണ്ടിക്കാണിച്ച അനിവറിനു് നന്ദി). കെവിനു് ഒരു നന്ദി പറയുന്നതു് ഏതായാലും ഉചിതമായിരിക്കും.
വെഫ്റ്റ് എന്ന സൌജന്യ ഉപകരണം മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ നിന്നും ഡവുണ്‍ലോഡ് ചെയ്യുക. അവര്‍ക്കു് നന്ദി പറഞ്ഞില്ലെങ്കിലും നിന്ദിക്കാതെയെങ്കിലും ഇരിക്കുക.
വെഫ്റ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക. അഞ്ജലി ഫോണ്ടും.
വെഫ്റ്റ് പ്രോഗ്രാം തുറക്കുക. എന്തെങ്കിലും വിസാര്‍ഡുകള്‍ വന്നാല്‍ "നോ താങ്സ്" എന്ന മട്ടില്‍ ഒഴിവാക്കി വിടുക.
Tools->Fonts to Embed..എന്ന മെനുവില്‍ ക്ലിക്കുക
Add അമര്‍ത്തി അഞ്ജലി ഫോണ്ട് ആഡ് ചെയ്യുക. ഓകെ.
ഈ ഫോണ്ട് എംബഡബിള്‍ ആണോ എന്നു് ഈയവസരത്തില്‍ നിങ്ങള്‍ക്കു് കാണുവാന്‍ സാധിക്കുന്നതാണു്.
No Subsetting എന്ന ഓപ്ഷന്‍ സ്വീകരിക്കുക. ലാറ്റിന്‍ Punctuations ഉം മറ്റും കിട്ടാന്‍ ഇതാവശ്യമാണു്.
വീണ്ടും ഓകെ.
ടൂള്‍ബാറിലുള്ള Analyse എന്ന ബട്ടന്‍ അമര്‍ത്തുക. ഉപയോഗിക്കുന്ന ഫോണ്ടിന്റെ ഒരു ലിസ്റ്റ് (അഞ്ജലി) ഇവിടെ കാണാം.
ടൂള്‍ബാറിലുള്ള Embed എന്ന ബട്ടന്‍ അമര്‍ത്തുക.
താങ്കള്‍ക്കു് ഡിസ്കില്‍ ഫയല്‍ സേവ് ചെയ്യണമെങ്കില്‍ , select file:// and c:\weft . weft എന്നൊരു ഫോള്‍ഡര്‍ c:\ യില്‍ ഉണ്ടെന്നു് ഉറപ്പു് വരുത്തുക.( ഇതൊരു ഉദാഹരണമാണു്. നിങ്ങള്‍ക്കു് എവിടെ വേണമെങ്കിലും സേവ് ചെയ്യാം)
Edit.. അമര്‍ത്തുക.
ആദ്യത്തെ കള്ളിയില്‍ http:// എന്നു് കാണാം, രണ്ടാമത്തേതില്‍ താങ്കളുടെസൈറ്റിന്റെപേര്.com.. എന്നു് ടൈപ്പ് ചെയ്യുക . Add അമര്‍ത്തുക. (ഞാന്‍ ralminov-mal.blogspot.com എന്നാണു് കൊടുത്തതു്)
ഏതൊക്കെ സൈറ്റുകളില്‍ ഈ ഫോണ്ട് ഉപയുക്തമാവണോ അവയൊക്കെ ആഡ് ചെയ്യുക.
എല്ലാം കഴിഞ്ഞാല്‍ OK അമര്‍ത്തുക.
Show CSS.. അമര്‍ത്തിയാല്‍ വെബില്‍ ഇതെങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഒരു സാമ്പിള്‍ കിട്ടും.
Finish അമര്‍ത്തുക
സ്ക്രീനില്‍ കാണുന്ന പ്രകാരം കാത്തിരിക്കുക.
നിങ്ങളിപ്പോള്‍ ഒരു ഡൈനാമിക് ഫോണ്ട് ഉണ്ടാക്കിക്കഴിഞ്ഞു.
ഇനി ഇവനെ വെബ്സൈറ്റില്‍ ഹോസ്റ്റ് ചെയ്യണം. ഞാനെന്റെ memebot സൈറ്റിലാണു് അതു് ചെയ്തതു്.
ഇനി നമ്മുടെ ബ്ലോഗില്‍ പുതിയ ഒരു ഫോണ്ട് ടൈപ്പ് ഉണ്ടാക്കണം. നേരത്തേ കണ്ട CSS അതിനുള്ളതാണു്.
ഫോണ്ടിന്റെ പേരു് മാറ്റുക. AnjaliOldLipiEm എന്നോ മറ്റോ ആക്കാം. നമ്മുടെ ഫോണ്ട് ഫോള്‍ഡറില്‍ AnjaliOldLipi ഉണ്ടെങ്കില്‍ അതിനു് മുന്‍ഗണന കൊടുക്കാന്‍ മാത്രമാണിതു്.
ഈ കോഡ് css ഫയലിന്റെ ആദ്യ ഭാഗത്തു് കൊടുക്കുക.
ഇനി മലയാളത്തിനു് ഒരു class , div etc ഉണ്ടാക്കുക. ഉദാ:
.maltextclass {font-family: "Rachana_w01","AnjaliOldLipi","AnjaliOldLipiEm";}
#maltextdiv {font-family: "Rachana_w01","AnjaliOldLipi","AnjaliOldLipiEm";}
ഈ class-ഓ div-ഓ font descriptor നേരിട്ടു് ഉപയോഗിച്ചോ ഈ എംബഡഡ് ഫോണ്ട് ഉപയോഗിക്കാം.
ബ്ലോഗില്‍ ഞാനെങ്ങനെ ഉപയോഗിച്ചു എന്നു് കാണാന്‍ ഈ ബ്ലോഗിന്റെ സോഴ്സ് നോക്കുക.
[സംശയങ്ങളുണ്ടെങ്കില്‍ മാത്രം കമന്റിടുക. ]



16 കമന്റുകള്‍:
റാല്‍മിനോവേ,
ഇത്ര നല്ലൊരു റ്റെക്നിക്കല്‍ പോസ്റ്റ് എഴുതിയിട്ട് ആരെയും കാണിക്കാതെ വെച്ചിരിക്കുകയാണോ?
:-)
കൂടുതല്‍ പേര്‍ ഈ പോസ്റ്റ് കാണേണ്ടതുണ്ട്..
നല്ല ഉപകാരപ്രദമായ പോസ്റ്റ്.
വിശ്വപ്രഭ,
ആളുകളെ കാണിക്കാന്‍ എന്തു് ചെയ്യണം ?
Moorthy,സന്തോഷ്,
നന്ദി
ആര്‍ക്കും സംശയങ്ങളില്ലാത്തതില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
കുറച്ചുപേര്‍ക്കെങ്കിലും ഉപകാരപ്പെട്ടതിലും.
നമ്മുടെ ലിറിക്സ് സൈറ്റൊന്നിറങ്ങട്ടെ,എംബ്ബഡ് ചെയ്തതെങ്ങനെയെന്നും ചോദിച്ച് വരുന്നവരെ റാല്‍മിയണ്ണന്‍ ഹാന്‍ഡില്‍ ചെയ്യേണ്ടിവരും..:)
വാക്കുകള്‍ ഇടക്കിടെ ഇരട്ടിച്ച് വരുന്നല്ലോ? ചിന്തയുടെ താളിലും ഈ പ്രശ്നം കണ്ടു.
ie7 അല്ലേ. ഞാനും ശ്രദ്ധിച്ചതാണിതു്.ie6-ല്‍ ഈ കുഴപ്പം കാണുന്നില്ല.
thanks
will try
ഒരു അപ്ഡേറ്റ്
വിസ്റ്റയിലെ ie7 നു് കുഴപ്പമില്ല
കെവിന്റെ ഫോണ്ട് GPL ആണോ?
I have 2 copies of same Font. One says "No Rights reserved" and other one is GPL.
So i have 2 queries here.
1. If the author once licensed it as no rights reserved font aka public domain How it become GPL.
2. If it is a GPLed font, the document which embedded GPLed font must be on GPL . If font uses GPL font Exception this is not applicable.
http://www.gnu.org/licenses/gpl-faq.html#FontException
http://www.fsf.org/blogs/licensing/20050425novalis
GPL version of Anjali doesnot contains GPL Font exception.
So If you are embeding the GPLed version of Anjali, all of your documents must be licensed under GNU GPL.
Kevin must take notice on this scary Licensing issue.
അനിവറിന്റെ കയ്യിലുള്ളത് ഏത് വെര്‍ഷനാണ്? 0.730 "no rights reserved" എന്നാണ് കാണീക്കുന്നത്. പിന്നെന്താ പ്രശ്നം. അതിനെ ഗ്നൂ എന്ന് പറയേണ്ടാ എന്നല്ലേ ഉള്ളൂ.
അതേ സമയം രചന ഒരു പ്രൈവറ്റ് ഫോണ്ടായതിനാല്‍ (കോപ്പിറൈറ്റ് രചനയില്‍ നിക്ഷിപ്തം) ഈവകകാര്യങ്ങള്‍ക്കുപയോഗിക്കുന്നത് അവരോട് സമ്മതം ചോദിച്ചിട്ടേ ആവാവൂ. അതുകൊണ്ട് രചനയുടെ പേര്‍ ഉദാഹരണങ്ങളില്‍ നിന്നും എടുത്തുമാറ്റുന്നതല്ലേ നല്ലത്.
രചന എംബഡ് ചെയ്യാന്‍ ഞാന്‍ ഉദാഹരിച്ചിട്ടില്ല. ആ സീക്വന്‍സ് ഉദാഹരിച്ചതു് , രചന സിസ്റ്റത്തിലുണ്ടെങ്കില്‍ അതു് ആദ്യം എടുക്കാനാണു്. രചനയില്ല, അഞ്ജലി യുണ്ട് എങ്കില്‍ അഞ്ജലി എടുക്കും. അതുമില്ല , കാര്‍ത്തികയേയുള്ളുവെങ്കില്‍ അഞ്ജലിഎംബഡഡ് എടുക്കും.
ഫയര്‍ഫോക്സില്‍ എംബഡഡ് എടുക്കില്ല കേട്ടോ !
സിബൂ , എന്റെ കൈയില്‍ രണ്ട് അഞ്ജലി 0.730 ഫോണ്ടുണ്ട് . രണ്ടിലും രണ്ട് ലൈസന്‍സാണ്. ഇത് ഡെബിയന്‍ ഇന്‍ഡിക് ലിസ്ടില്‍ Christian Perrierഉം ചൂണ്ടിക്കാട്ടിയപ്പോളാണ് ഞാന്‍ ഇത് ശ്രദ്ധിച്ചത്. കെവിന് ഒരു ലൈസന്‍സിങ്ങ് സംശയം ആദ്യകാലത്തുണ്ടായിരുന്നുവെന്നേ ഞാനതിനെ കരുതുന്നുള്ളൂ. കെവിന്റെ ഫോണ്ട് ഇപ്പോള്‍ ഗ്നു ജിപിഎല്‍ ആണ്. http://kevinsiji.wordpress.com/gnu-gpl/ . 2004ല്‍ പറ്റിയ ഒരു അബദ്ധം മാത്രമാണ് No rights reserved font എന്നു ഞാന്‍ കരുതുന്നു. അത് അദ്ദേഹം തിരുത്തുകയും ചെയ്തു. പക്ഷെ GPL font കിടന്നിരുന്ന വരമൊഴി വെബ്സൈറ്റ് ഇപ്പോ No rights reserved font ആണ് തരുന്നത് . കെവിന്റെ കോപ്പിറൈറ്റ് ഉള്ള ജിപിഎല്‍ ഫോണ്ട് ഉപയോഗിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത് റാല്‍മിനോവ്. Font exception ഇട്ടുതരാന്‍ കെവിനോട് അപേക്ഷിച്ചാല്‍ പോരെ. No rights reserved font വിട്ടുകളയുക.
പിന്നെ സിബൂ വെറുതെ എന്തിനാണ് രചനയുടെ മേല്‍ വെറുതെ കുതിരകേറുന്നത്? സിബു പറഞ്ഞ താഴെപ്പറയുന്ന വാക്കുകള്‍ക്ക് സാധാരണ നല്‍കാവുന്ന വിശദീകരണം FUD (Fead, Uncertainity, Doubt) പടര്‍ത്തല്‍ എന്നാണ്.
[quote]അതേ സമയം രചന ഒരു പ്രൈവറ്റ് ഫോണ്ടായതിനാല്‍ (കോപ്പിറൈറ്റ് രചനയില്‍ നിക്ഷിപ്തം) ഈവകകാര്യങ്ങള്‍ക്കുപയോഗിക്കുന്നത് അവരോട് സമ്മതം ചോദിച്ചിട്ടേ ആവാവൂ. അതുകൊണ്ട് രചനയുടെ പേര്‍ ഉദാഹരണങ്ങളില്‍ നിന്നും എടുത്തുമാറ്റുന്നതല്ലേ നല്ലത്."[/quote]
താഴെപ്പറയുന്ന കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കുക
1. ഗ്നു ജിപിഎല്‍ എന്നാല്‍ കോപ്പിറൈറ്റ് ഉപേക്ഷിക്കലല്ല. കോപ്പിറൈറ്റ് നിയമങ്ങളാണ് GPL Licenceന്റെ അടിത്തറ.
2. Right to study, Right to copy , Right to Modify, Right to Redistribute എന്നിവ (അതേ ലൈസന്‍സോടുകൂടി)എല്ലാ GPL അപ്ലിക്കേഷനുകള്‍ക്കും ബാധകമാണ്.
3. രചന 2004 ജനുവരി 23ന് കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ വച്ച് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തന്നെ ജിപിഎല്‍ ആക്കിയ അക്ഷരസഞ്ചയമാണ്. അത് ആര്‍ക്കും ഇനി ജിപിഎല്‍ അല്ലാതാക്കാനൊക്കില്ല.
4. രചനഫോണ്ട് ഗ്നു ജിപിഎല്‍ ലൈസന്‍സ് ഫോണ്ടിനുള്ളില്‍തന്നെ embedd ചെയ്തിട്ടുണ്ട്. ഫോണ്ട്ഫോര്‍ജ് വച്ച് ഫോണ്ട് തുറന്നുനോക്കിയാല്‍ അതു കാണാം.
അതുകൊണ്ട് അജ്ഞത അധികാരമാക്കല്ലേ സിബൂ . മലയാളത്തിലെ ആദ്യ സ്വതന്ത്രയൂണിക്കോഡ് ഫോണ്ട് രചന തന്നെയാണ്. അതു നിഷേധിക്കുകയുമരുത്. സിബു പലപ്പോഴും പറയാറുള്ളത് സിബുവിനെത്തന്നെ ഓര്‍മിപ്പിക്കട്ടെ ഇഷ്യൂ ആണ് പ്രധാനം വ്യക്തിവിദ്വേഷങ്ങളല്ല.
രചനയുടെ ഇപ്പോഴത്തെ കോപ്പിറൈറ്റ് സ്റ്റേറ്റ്മെന്റ് കണ്‍ഫ്യൂഷനുണ്ടാക്കുന്നതാണ്. അത് ക്ലിയറാക്കുക എന്നതുതന്നെയാണ് എന്റെ ഉദ്ദേശം.
പിന്നെ ഒരു ചെറിയ തിരുത്ത്:
ആദ്യത്തെ മലയാളം യുണിക്കോഡ് ഫോണ്ട്: തൂലിക
ആദ്യത്തെ സമ്പൂര്‍ണ്ണലിപിസഞ്ചയം: രചന (6 ആസ്കിഫോണ്ടുകളിലായി)
ആദ്യത്തെ പഴയലിപിയുണീക്കോഡ് ഫോണ്ട്: അഞ്ജലി (രചന ഗ്ലിഫുകളെ യുണീക്കോഡിലാക്കിയത്)
ഫോണ്ട് എംബഡിങ്ങ് ഒരു പരിഹാരമാണോ? ചില ചിന്തകള്‍ ഇവിടെ കുറിക്കുന്നു.
there is problem for document using Karthika
Plz check this site:www.nisatravels.com/guidance/enquiry
It has un necessary spacing between the character. How can I rectify this
Reagards,
Mansoor
Post a Comment
പ്രതികരണപ്പെട്ടി ചുവടെ